ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി ഇ​ൻ​ഷു​റ​ൻ​സ് ത​ട്ടാ​നും സൂ​ര​ജ് ശ്ര​മി​ച്ച​താ​യി വി​വ​രം

10:26 AM May 30, 2020 | Deepika.com
കൊ​ല്ലം: അ​ഞ്ച​ലി​ൽ യു​വ​തി​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു​കൊ​ന്ന കേ​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി ഇ​ൻ​ഷു​റ​ൻ​സ് ത​ട്ടാ​നും ഭ​ർ​ത്താ​വ് സൂ​ര​ജ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യാ​ണ് വി​വ​രം.

ഉ​ത്ര​യു​ടെ പേ​രി​ൽ വ​ൻ​തു​ക​യു​ടെ ഇ​ൻ​ഷൂ​റ​ൻ​സ് പോ​ളി​സി എ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചു. സൂ​ര​ജി​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.