കോട്ടയം: സംസ്ഥാനത്തു മദ്യവിൽപനശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ വിർച്വൽ ക്യൂ സംവിധാനത്തിനായി കൊണ്ടുവന്ന മൊബൈൽ ആപ്പിൽ സാങ്കേതിക തകരാർ തുടരുന്നു.
ശനിയാഴ്ച രാവിലെയും ബിവറേജസ് ഷോപ്പുകളിൽ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. ബുക്കിംഗ് നടക്കുന്നില്ലെന്ന് പരാതിയും വ്യാപകമായി ഉയർന്നിട്ടുണ്ട്.
ആപ്പ് തകരാറിലായതിനെ തുട൪ന്ന് സംസ്ഥാനത്തെ ബാറുകളിലടക്കം കഴിഞ്ഞദിവസം യാതൊരു രേഖയുമില്ലാതെ മദ്യവിൽപന നടന്നിരുന്നു. ഇതിനു വിവിധ ബാറുകൾക്കെതിരേ എക്സൈസ് കേസെടുക്കുകയും ചെയ്തു.
ബെവ്ക്യൂ ആപ്പിൽ സാങ്കേതിക തകരാർ തുടരുന്നു; ഷോപ്പുകളിൽ നീണ്ടനിര
10:06 AM May 30, 2020 | Deepika.com