വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 60,26,375 പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,66,418 പേർക്കാണ് രോഗം ബാധിച്ച് ജീവൻ നഷ്ടമായത്. 26,56,144 പേർ ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-17,93,530, ബ്രസീൽ-4,68,338, റഷ്യ-3,87,623, സ്പെയിൻ-2,85,644, ബ്രിട്ടൻ-2,71,222, ഇറ്റലി- 2,32,248, ഫ്രാൻസ്- 186,835, ജർമനി- 1,83,019, ഇന്ത്യ-1,73,491, തുർക്കി-1,62,120, പെറു-1,48,285, ഇറാൻ-1,46,668, ചിലി-90,638, കാനഡ-89,418, ചൈന-82,995.
മേൽപറഞ്ഞ രാജ്യങ്ങളിൽ രോഗബാധയേത്തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,04,542, ബ്രസീൽ-27,944, റഷ്യ-4,374, സ്പെയിൻ-27,121, ബ്രിട്ടൻ-38,161, ഇറ്റലി- 33,229, ഫ്രാൻസ്- 28,714, ജർമനി- 8,594, ഇന്ത്യ-4,980, തുർക്കി- 4,489, പെറു-4,230, ഇറാൻ-7,677, ചിലി-944, കാനഡ-6,979, ചൈന-4,634.
കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും കടന്ന് മുന്നോട്ട്
07:38 AM May 30, 2020 | Deepika.com