വെള്ളിയാഴ്ച കു​വൈ​ത്തി​ൽ 293 ഇ​ന്ത്യ​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

07:40 AM May 30, 2020 | Deepika.com
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ 293 ഇ​ന്ത്യ​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു. വെള്ളിയാഴ്ചത്തെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം 1,072 പേ​ർ​ക്കു​കൂ​ടി​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 25,184 ആ​യി. ഒ​ൻ​പ​ത് പേ​ർ കൂ​ടി ഇ​ന്ന് മ​രി​ച്ചു.

ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ൽ 234 പേ​ർ സ്വ​ദേ​ശി​ക​ളും 147 പേ​ർ ബം​ഗ്ലാ​ദേ​ശ് പൗ​രന്മാരും 142 ഈ​ജി​പ്ഷ്യ​ൻ​പൗ​രന്മാരും ബാ​ക്കി​യു​ള്ള​ത് മ​റ്റു രാ​ജ്യ​ക്കാ​രു​മാ​ണ്. 575 പേ​ർ കൂ​ടി പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 9,273 ആ​യി.