മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. വെള്ളിയാഴ്ച 2,682 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 116 പേർ മരിക്കുകയും ചെയ്തു. കൊറോണ റിപ്പോർട്ട് ചെയ്തതിനു ശേഷം രോഗികളുടെ എണ്ണത്തിൽ ഇത്രയധികം വർധനവുണ്ടാകുന്നത് ഇന്നാണ്. സംസ്ഥാനത്ത് ഇതുവരെ 62,228 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,098 പേർ മരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽനിൽക്കുന്നത് മുംബൈ ആണ്. ഇവിടെ ഇന്ന് മാത്രം 1,147 കേസുകളും 38 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈയിൽ ആകെ 36,932 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,173 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
മഹാമാരിയിൽ മഹാരാഷ്ട്ര; ഇന്ന് മാത്രം 2,682 പുതിയ കോവിഡ് കേസുകൾ
11:18 PM May 29, 2020 | Deepika.com