തിരുവനന്തപുരം: സ൪ക്കാ൪ ഉത്തരവിറങ്ങും വരെ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ പക്കൽ നിന്നു ക്വാറന്റൈന് പണം ഈടാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവ് വൈകാതെ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ക്വാറന്റൈന് പണം ഈടാക്കുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിവാദമായതോടെ മുഖ്യമന്ത്രി തീരുമാനത്തിൽ മാറ്റം വരുത്തി. പാവപ്പെട്ടവർക്ക് ക്വാറന്റൈൻ ചെലവ് വഹിക്കേണ്ടിവരില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഉത്തരവിറങ്ങും വരെ ക്വാറന്റൈന് പണം ഈടാക്കില്ല: മുഖ്യമന്ത്രി
08:57 PM May 29, 2020 | Deepika.com