കോഴിക്കോട്: കോവിഡ് സമൂഹ വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ 40,45,46 വാർഡുകളും നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു.
ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മൽ, കുറ്റ്യാടി, വളയം പഞ്ചായത്തുകളാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചത്. പുറമേരി, വടകര പുതിയങ്ങാടി മീൻ മാർക്കറ്റുകൾ പൂട്ടാനും ജില്ലാ ഭരണകൂടം നിർദേശം നൽകി.
കോഴിക്കോട്ടെ ആറു പഞ്ചായത്തുകൾ നിയന്ത്രിത മേഖലയിൽ
04:37 AM May 29, 2020 | Deepika.com