തെ​റ്റു​ണ്ടാ​യാ​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് തു​ട​രും; ട്രം​പി​നു മ​റു​പ​ടി​യു​മാ​യി ട്വി​റ്റ​ർ

08:56 PM May 28, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്വി​റ്റ​റി​നെ​തി​രാ​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ജാ​ക്ക് ഡോ​ഴ്സി. തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ വി​ഷ​യ​ങ്ങ​ളോ വാ​ർ​ത്ത​ക​ളോ ന​ൽ​കി​യാ​ൽ അ​വ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ഡോ​ഴ്സി വ്യ​ക്ത​മാ​ക്കി.

സ്വ​ത​ന്ത്ര ആ​ശ​യ പ്ര​കാ​ശ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന ട്വി​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വേ​ണ്ടി​വ​ന്നാ​ൽ അ​ട​ച്ചു​പൂ​ട്ടാ​നും മ​ടി​ക്കി​ല്ലെ​ന്നാ​ണ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ത​പാ​ൽ വോ​ട്ട് ക്ര​മ​ക്കേ​ടു​ക​ൾ​ക്കു വ​ഴി​തെ​ളി​ക്കു​മെ​ന്ന് ആ​രോ​പി​ച്ച് ട്രം​പ് ട്വീ​റ്റു ചെ​യ്ത​താ​ണ് പ്ര​ശ്ന​ത്തി​ന്‍റെ തു​ട​ക്കം. വാ​യ​ന​ക്കാ​ർ ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ചു ബോ​ധ്യ​പ്പെ​ട​ണ​മെ​ന്നു ട്വീ​റ്റി​ന​ടി​യി​ൽ ട്വി​റ്റ​ർ കു​റി​ച്ചു. ഇ​താ​ണു ട്രം​പി​നെ രോ​ഷാ​കു​ല​നാ​ക്കി​യ​ത്. 2020-ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​നാ​ണു ട്വി​റ്റ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു.

ത​പാ​ൽ​വോ​ട്ടു സം​ബ​ന്ധി​ച്ച എ​ന്‍റെ ട്വീ​റ്റ് തെ​റ്റാ​ണെ​ന്നു പ​റ​ഞ്ഞ് വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യി വ്യാ​ജ വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളാ​യ സി​എ​ൻ​എ​ൻ, വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് എ​ന്നി​വ​യി​ലേ​ക്ക് ലി​ങ്കു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് അ​വ​ർ. അ​ഭി​പ്രാ​യ പ്ര​ക​ട​ന സ്വാ​ത​ന്ത്ര്യ​ത്തി​നു കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ ട്വി​റ്റ​റി​നെ അ​നു​വ​ദി​ക്കി​ല്ല- ട്രം​പ് മ​റ്റൊ​രു ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

പി​ന്നാ​ലെ​യാ​ണ് മ​റു​പ​ടി​യു​മാ​യി ഡോ​ഴ്സി രം​ഗ​ത്തെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രെ ത​ർ​ക്ക​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ന്പ​നി സി​ഇ​ഒ എ​ന്ന നി​ല​യി​ൽ ആ​ത്യ​ന്തി​ക​മാ​യി ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​ത് ത​നി​ക്കാ​ണ​ന്നും ഡോ​ഴ്സി ട്വീ​റ്റ് ചെ​യ്തു. ക​ന്പ​നി തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​യി ജീ​വ​ന​ക്കാ​രെ വ്യ​ക്തി​ഗ​ത​മാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.