തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് രോഗികൾ ഉള്ള ജില്ലയായി പാലക്കാട്. നൂറിലധികം പേർക്കാണ് പാലക്കാട്ട് കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പാലക്കാട്ട് കോവിഡ് രോഗികളുടെ എണ്ണം 105 ആയി ഉയർന്നു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ പാലക്കാടിനു തൊട്ടുപിന്നിൽ കണ്ണൂരാണ്. 93 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. കാസർഗോട്ട് 63 രോഗികളും മലപ്പുറത്ത് 52 രോഗികളുമാണ് ഉള്ളത്.
ഇടുക്കിയിലാണ് കുറവ് രോഗികൾ ഉള്ളത്. മൂന്ന് കോവിഡ് രോഗികൾ മാത്രമാണ് ഇടുക്കിയിൽ ചികിത്സയിലുള്ളത്. നിലവില്‍ സംസ്ഥാനത്ത് 1,088 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 526 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
പാലക്കാട്ട് കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു
08:00 PM May 28, 2020 | Deepika.com