രോ​ഗം ഒ​ളി​ക്കാ​നോ മ​റ​യ്ക്കാ​നോ ക​ഴി​യി​ല്ല, ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ മ​രി​ക്കും: മു​ഖ്യ​മ​ന്ത്രി

05:57 PM May 28, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നോ​ട് കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പൊ​രു​തു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ര​യും​നാ​ൾ പാ​ലി​ച്ച ജാ​ഗ്ര​ത തു​ട​ർ​ന്നാ​ൽ കേ​ര​ള​ത്തി​ൽ സ​മൂ​ഹ​വ്യാ​പ​നം ത​ട​ഞ്ഞു നി​ർ​ത്താ​നാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രോ​ഗം ആ​ർ​ക്കെ​ങ്കി​ലും ഒ​ളി​ച്ചു​വ​യ്ക്കാ​നോ മ​റ​ച്ചു​വ​യ്ക്കാ​നോ സാ​ധി​ക്കി​ല്ല. ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ മ​രി​ക്കും. കോ​വി​ഡ് ബാ​ധി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ തോ​തി​ൽ ആ​ളു​ക​ൾ മ​രി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്ന് കേ​ര​ള​മാ​ണ്. 0.5 ആ​ണ് മ​ര​ണ​നി​ര​ക്ക്. ദേ​ശീ​യ നി​ര​ക്ക് 2.89 ശ​ത​മാ​ന​മാ​ണ്. രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ലും സം​സ്ഥാ​നം മു​ന്നി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​യും ക​ണ​ക്ക് പൂ​ഴ്ത്തി​വ​യ്ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പി​ച്ചും സം​സ്ഥാ​ന​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന്‍റെ മ​റ​ച്ചു​വ​യ്ക്കാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.