തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മടങ്ങിയെത്തിയ പ്രവാസികളിൽ ചിലർ ക്വാറന്റൈൻ ലംഘിച്ചതായി കാണിച്ച് ചിത്രം മോർഫ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബർഡോമുകൾക്ക് ഇവ പരിശോധിക്കാൻ നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ്: വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
05:58 PM May 28, 2020 | Deepika.com