അബുദാബി: ദുബായിയിൽ വീണ്ടും മലയാളി കോവിഡ് ബാധിച്ച് മരിച്ചു. രോഗംബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദീൻ (73) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ആദ്യകാല വോളിബോൾ താരവും കോണ്ഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ റസിയ നാസിമുദീൻ, മക്കൾ നിമി നാസിം (ദുബായ്), നിജി നാസിം (ദുബായ്), നിസി നാസിം. മരുമക്കൾ മുഹമ്മദ് സഹീർ (ദുബായ്), ഡോക്ടർ ഷംലാൽ (അബുദാബി), നിഹാസ് ഇല്യാസ് (യുഎസ്എ).
45 വർഷമായി ദുബായിയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ദുബായിയിൽ മബാനി കന്പനിയിലെ ജനറൽ മാനേജർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആദ്യകാല മലയാളി വോളിബോൾ താരം ദുബായിയിൽ കോവിഡ് ബാധിച്ച് മരിച്ചു
05:57 PM May 28, 2020 | Deepika.com