കോട്ടയം: കോട്ടയം ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരും വിദേശത്തുനിന്ന് എത്തിയവർ. അബുദാബി, ദമാം എന്നിവിടങ്ങളിൽനിന്ന് എത്തിയവർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി.
വിദേശ രാജ്യങ്ങളിൽനിന്നെത്തിയ ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി വെരൂർ സ്വദേശി (29) 17-ന് അബുദാബിയിൽനിന്ന് എത്തി. ഗാന്ധിനഗറിലെ ക്വാറന്റൈൻ കേന്ദ്രത്തിലായിരുന്നു. വാഴൂർ കൊടുങ്ങൂർ സ്വദേശി (27) 19-ന് സൗദി അറേബ്യയിലെ ദമാമിൽനിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞുവരികയായിരുന്നു.
രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) മേയ് 12-ന് ദമാമിൽനിന്നെത്തി. മേയ് 13-ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടർന്ന് മേയ് 19-ന് ഡിസ്ചാർജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്തെ കോവിഡ് ബാധിതർ മൂവരും പ്രവാസികൾ; ആർക്കും രോഗലക്ഷണമില്ല
06:36 PM May 28, 2020 | Deepika.com