തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ജൂണ്‍ ഒന്നിന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇപ്പോൾ മാലദ്വീപ് കോമോരിൻ ഭാഗങ്ങളിൽ വരെ കാലവർഷം വ്യാപിച്ചു. അടുത്ത 48 മണിക്കൂറിൽ ശക്തിപ്രാപിച്ച് തീവ്രന്യൂന മർദമായി ഒമാൻ യെമൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യബന്ധനം പൂർണമായി നിരോധിച്ചു.
നിലവിൽ ആഴക്കടൽ, ദീർഘദൂര മൽസ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
അറബിക്കടലിൽ പുതിയ ന്യൂനമർദം; കാലവർഷം ജൂണ്‍ ഒന്നിന് എത്താൻ സാധ്യത
05:09 PM May 28, 2020 | Deepika.com