ന്യൂഡൽഹി: കോവിഡ് ലക്ഷണങ്ങളോടെ ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പത്രയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് പത്ര. വാർത്താ ചാനലുകളിലെ ചർച്ചകളിലും മറ്റും പാർട്ടിയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബിജെപി മുഖങ്ങളിൽ ഒന്നാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിലും പത്ര സജീവമാണ്.
കോവിഡ് ലക്ഷണങ്ങളോടെ ബിജെപി ദേശീയ വക്താവ് ആശുപത്രിയിൽ
03:39 PM May 28, 2020 | Deepika.com