ഇടുക്കി: പോലീസ് സ്റ്റേഷനില്‍ സിപിഎം നേതാക്കളുടെ അതിക്രമം. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ എസ്ഐ ഉള്‍പ്പടെ നാലു പോലീസുകാര്‍ക്കു നേരെയാണ് സിപിഎം നേതാക്കള്‍ തട്ടിക്കയറുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.
ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് പോലീസ് പിടികൂടിയതാണ് കാരണം. പോലീസുകാരെ വീട്ടിൽ കയറി ആക്രമിക്കുമെന്ന് സിപിഎം നേതാക്കൾ ഭീഷണി മുഴക്കി. സിപിഎം ജില്ലാ സെക്ട്രട്ടറിയേറ്റ് അംഗം ആര്. തിലകന്, പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് സ്റ്റേഷനിലെത്തിയത്.
ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് പോലീസ് പിടിച്ചെടുത്തു; പോലീസ് സ്റ്റേഷനില്‍ സിപിഎം നേതാക്കളുടെ അതിക്രമം
03:23 PM May 28, 2020 | Deepika.com