പാലക്കാട്: മുസ്ലീം ലീഗില്‍ നിന്നും രാജി വച്ച് സിപിഎമ്മിലെത്തിയവരെ സംഘടിപ്പിച്ചു നടത്തിയ യോഗത്തിലെ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണുമായി ഷോര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. സംഭാഷണത്തിനിടെ വന്ന പിഴവാണെന്നും ഇത് ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും പുതിയ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരാനാണ് താന്‍ ഇങ്ങനെ സംസാരിച്ചതെന്നും പി.കെ. ശശി പറഞ്ഞു.
വിശ്വസിച്ചാല്‍ പാര്‍ട്ടി സംരക്ഷിക്കും, ചതിച്ചാല്‍ ദ്രോഹിക്കും. ഇതാണ് പാര്‍ട്ടി നയമെന്നാണ് പാലക്കാട് കരിമ്പുഴയില്‍ വച്ചു ചേര്‍ന്ന യോഗത്തില്‍ പി.കെ. ശശി പറഞ്ഞത്. സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചതോടെയാണ് പി.കെ. ശശി വിശദീകരണവുമായി രംഗത്തെത്തിയത്.
ഊര്‍ജം പകരാനാണ് അങ്ങനെ പറഞ്ഞത്; വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി പി.കെ. ശശി
12:06 PM May 28, 2020 | Deepika.com