മദ്യവിതരണം; യൂസർനെയിമും പാസ്വേഡും ലഭിച്ചിട്ടില്ലെന്ന് ബാറുടമകൾ
08:54 AM May 28, 2020 | Deepika.com
തിരുവനന്തപുരം: ബാറുകള്‍ വഴിയുള്ള മദ്യ വിതരണത്തിനായി നിരവധി ബാറുടമകള്‍ക്ക് യൂസര്‍ നെയിമും പാസ്വേഡും ലഭിച്ചിട്ടില്ലെന്ന് പരാതി. ഇതു ലഭിച്ചെങ്കില്‍ മാത്രമേ ഉപഭോക്താക്കളുടെ ക്യൂആര്‍കോഡ് സ്കാന്‍ ചെയ്ത് മദ്യം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളു. ബിവറേജസ് കോര്‍പ്പറേഷനാണ് ഇതു നല്‍കേണ്ടത്.