മോ​ശം കാ​ലാ​വ​സ്ഥ: സ്പേ​സ് എ​ക്സ് ദൗ​ത്യം ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

03:39 AM May 28, 2020 | Deepika.com
ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​ൻ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സ്‌​പേ​സ് എ​ക്സ് റോ​ക്ക​റ്റി​ലേ​റി നാ​സ ഗ​വേ​ഷ​ക​ർ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പ​റ​ക്കാ​നു​ള്ള ദൗ​ത്യം മാ​റ്റി​വ​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

ഫ്ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് റോ​ക്ക​റ്റ് ഉ​യ​ർ​ന്നു പൊ​ങ്ങു​ന്ന​തി​ന് 20 മി​നി​റ്റു​ക​ൾ​ക്ക് മു​ന്പാ​ണ് വി​ക്ഷേ​പ​ണം നി​ർ​ത്തി​വ​ച്ച​ത്. വി​ക്ഷേ​പ​ണം ശ​നി​യാ​ഴ്ച​ത്തേ​ക്കാ​ണ് മാ​റ്റി​വ​ച്ച​തെ​ന്നും നാ​സാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഡ്രാ​ഗ​ൺ ക്രൂ ​കാ​പ്‌​സ്യൂ​ൾ എ​ന്ന പ​ര്യ​വേ​ഷ​ണ വാ​ഹ​ന​ത്തി​ലാ​ണ് ബെ​ങ്കെ​ൻ, ഡ​ഗ്ഗ് ഹ​ർ​ലി എ​ന്നീ നാ​സ ഗ​വേ​ഷ​ക​ർ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന​ത്. സ്‌​പേ​സ് എ​ക്‌​സി​ന്‍റെ ത​ന്നെ ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റി​ലാ​ണ് വി​ക്ഷേ​പ​ണം ന​ട​ത്തു​ക.

ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍​ഷ​ക്കാ​ല​മാ​യി റ​ഷ്യ​ന്‍ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ലാ​യി​രു​ന്നു അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​ക​രെ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത്ത​വ​ണ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ന​ട​ക്കു​ന്ന വി​ക്ഷേ​പ​ണം എ​ന്ന​തി​ലു​പ​രി ഒ​രു സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ ആ​ദ്യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രം എ​ന്ന പ്രാ​ധാ​ന്യ​വും ഈ ​വി​ക്ഷേ​പ​ണ​ത്തി​നു​ണ്ട്.