വാഷിംഗ്ടണ്‍ ഡിസി: മുഴുവൻ പേർക്കും പങ്കെടുക്കാനുള്ള അവസരമില്ലെങ്കിൽ റിപ്പബ്ലിക്കൻ ദേശീയ കണ്വെൻഷൻ വേദി മാറ്റുമെന്ന് പാർട്ടിയുടെ പ്രസിസന്റ് സ്ഥാനാർഥി കൂടിയായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്റർ കുറിപ്പുകളിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. നോർത്ത് കരോളിനയിലെ ഷാർലറ്റിൽ ആഗസ്റ്റ് 24 മുതൽ 27 വരെയാണ് കണ്വൻഷൻ നിശ്ചയിച്ചിരിക്കുന്നത്.
നോർത്ത് കരോളിനയിലെ ഡെമോക്രാറ്റിക് ഗവർണർ റോയ് കൂപ്പർ ഇപ്പോഴും ഷട്ട്ഡൗണ്‍ മാനസികാവസ്ഥയിലാണ്. ഷാർലറ്റിൽ മുഴുവൻപേരുടെ പങ്കാളിത്തത്തോടെ ഉദ്ദേശിച്ച സമയത്ത് റിപ്പബ്ലിക്കൻ ദേശീയ കണ്വെൻഷൻ നടത്താനാകുമെന്ന ഉറപ്പ് നൽകാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമറിഞ്ഞ ശേഷം വേദി മാറ്റം സംബന്ധിച്ച് തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു.
പങ്കാളിത്തത്തിന് നിയന്ത്രണമെങ്കിൽ റിപ്പബ്ലിക്കൻ ദേശീയ കണ്വെൻഷൻ വേദി മാറ്റുമെന്ന് ട്രംപ്
08:37 AM May 27, 2020 | Deepika.com