ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നു. 1,00,064 പേരാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴും ദിനംപ്രതി പതിനായിരക്കണക്കിന് അളുകൾക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നത്.
17,13,607 പേർക്കാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 11,44,765 പേർ ചികിത്സയിലാണ്. 4,68,778 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ മരണനിരക്കിൽ നേരിയ കുറവുണ്ട്.
അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 29,310 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,72,494 പേർക്ക് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (11,192), മിഷിഗൻ (5,240), മാസച്യുസെറ്റ്സ് (6,416), ഇല്ലിനോയി (4,884), കണക്ടിക്കട്ട് (3,742), പെൻസിൽവാനിയ (5,184), കലിഫോർണിയ (3,809) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.
അമേരിക്കയിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നു
11:01 PM May 26, 2020 | Deepika.com