അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി; ഡ​ൽ​ഹി​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ൾ

08:39 PM May 26, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി ത​ർ​ക്ക വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ദോ​വ​ൽ, ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് ബി​പി​ൻ റാ​വ​ത്ത്, മൂ​ന്നു സേ​നാ മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​നു തൊ​ട്ടു​മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മൂ​ന്നു സേ​നാ മേ​ധാ​വി​ക​ളും പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തി​യ​ത്. അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​വ​ർ പ്ര​തി​രോ​ധ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

സി​ക്കിം, ല​ഡാ​ക്ക് മേ​ഖ​ല​ക​ളി​ൽ ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​മു​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡ​ൽ​ഹി​യി​ലെ ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ൾ. ല​ഡാ​ക്കി​നു സ​മീ​പം ചൈ​ന വ്യോ​മ​താ​വ​ളം നി​ർ​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഒ​രു ദേ​ശീ​യ മാ​ധ്യ​മം പു​റ​ത്തു​വി​ട്ടി​രു​ന്നു.