ബാ​റു​ക​ള്‍ വ​ഴി​യു​ള്ള മ​ദ്യ​വി​ല്‍​പ്പ​ന ന​ഷ്ട​ക്ക​ച്ച​വ​ട​മെ​ന്ന് ബാ​റു​ട​മ​ക​ള്‍

03:04 PM May 26, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ്പ​ന ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കെ ബാ​റു​ക​ള്‍ വ​ഴി​യു​ള്ള മ​ദ്യ​വി​ല്‍​പ്പ​ന ന​ഷ്ട​ക്ക​ച്ച​വ​ട​മെ​ന്ന് ബാ​റു​ട​മ​ക​ള്‍. 30 കോ​ടി രൂ​പ​യു​ടെ ബി​യ​ര്‍ കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​വ​യു​ടെ കാ​ലാ​വ​ധി ജൂ​ണി​ല്‍ അവസാ​നി​ക്ക​മെ​ന്ന​തി​നാ​ലാ​ണ് മദ്യ വിൽപ്പനയ്ക്ക് സ​മ്മ​തി​ച്ച​തെന്ന് ബാ​ര്‍ ഉ​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി.

ബാ​റു​ക​ള്‍ വ​ഴി മ​ദ്യ​വി​ല്‍​പ്പ​ന തു​ട​ര​ണ​മെ​ങ്കി​ല്‍ നി​കു​തി ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നും ടേ​ണ്‍ ഓ​വ​ര്‍ ടാ​ക്‌​സ് ഒ​ഴി​വാ​ക്കു​ക​യും ലൈ​സ​ന്‍​സ് ഫീ​സും കു​റ​യ്ക്ക​ക​യും ചെയ്യണമെന്ന് ബാ​ര്‍ ഓ​ണേ​ഴ്‌​സ് അ​സോ. വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പറഞ്ഞു.