തിരുവനന്തപുരം: മദ്യവിൽപ്പനയ്ക്കായുള്ള ബെവ്ക്യൂ ആപ്പിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യം വാങ്ങാനുള്ള ഓരോ ടോക്കണിനും ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്ക് അന്പതു പൈസ വീതം ലഭിക്കുമെന്നാണ് ചെന്നിത്തലയുടെ ആരോപണം.
ബാറുടമകൾ സർക്കാറിന് നൽകിയ ധാരണപത്രം പുറത്തുവിട്ടാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണും എസ്എംഎസ് ചാർജ്ജ് അടക്കം അന്പത് പൈസ വീതം കമ്പനിക്ക് ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ബെവ്ക്യൂ ആപ്പിലെ ടോക്കൺ പണം കമ്പനിക്ക്: രേഖകൾ പുറത്തുവിട്ട് ചെന്നിത്തല
01:22 PM May 26, 2020 | Deepika.com