ലണ്ടൻ: ഇംഗ്ലണ്ടിലെ ഡർബിയിൽ സ്ഥിതി ചെയ്യുന്ന സിക്ക് ദേവാലയത്തിൽ ആക്രമണം നടത്തിയ പാക്കിസ്ഥാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ സിക്ക് വിഭാഗത്തിൽ നിന്നും കടുത്ത പ്രതിഷേധമുണ്ടായി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇംഗ്ലണ്ടിലെ സിക്ക് ദേവാലയത്തിൽ ആക്രമണം: പാക്കിസ്ഥാൻ പൗരൻ അറസ്റ്റിൽ
01:10 PM May 26, 2020 | Deepika.com