ഉ​ത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കു​ഞ്ഞി​നെ കൈ​മാ​റാ​ൻ ഉ​ത്ത​ര​വ്

03:12 PM May 25, 2020 | Deepika.com
കൊ​ല്ലം: അ​ഞ്ച​ൽ ഉ​ത്ര വ​ധ​ക്കേ​സി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജ് പി​ടി​യി​ലാ​യ​തോ​ടെ കു​ഞ്ഞി​നെ ഉ​ത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കൈ​മാ​റാ​ൻ തീ​രു​മാ​നം. കൊ​ല്ലം ബാ​ല​ക്ഷേ​മ സ​മി​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സംസ്ഥാന വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​യ്ക്ക് പ്ര​ധാ​ന്യം ന​ൽ​കി​യാ​ണ് ഇ​വ​ർ​ക്കൊ​പ്പം വി​ടു​ന്ന​തെ​ന്നും ബാ​ല​ക്ഷേ​മ സ​മി​തി അ​റി​യി​ച്ചു. നി​ല​വി​ൽ സൂ​ര​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ ക​ഴി​യു​ന്ന കു​ട്ടി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ഉ​ത്ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.