കണ്ണങ്കര: പത്തനംതിട്ട കണ്ണങ്കരയിൽ അതിഥി തൊഴിലാളികൾ നാട്ടിലേക്കു മടങ്ങണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. നാട്ടിലേക്ക് പോകാൻ ബസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നൂറോളം വരുന്ന ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്.
ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഉടൻ പോലീസ് സ്ഥലത്തെത്തി ഇവരെ വിരട്ടിയോടിച്ചു. തൊഴിലാളികൾക്ക് അടുത്ത ദിവസങ്ങളിൽ തന്നെ നാട്ടിലേക്ക് പോകാനുള്ള ട്രെയിൻ സൗകര്യം തയാറാക്കുമെന്നും അധികൃതർ അറിയിച്ചു.
പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പോലീസ് വിരട്ടിയോടിച്ചു
02:37 PM May 25, 2020 | Deepika.com