തിരുവനന്തപുരം: ധനകാര്യമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് വന്നതോടെ രക്ഷപ്പെട്ട ഒരേയൊരാൾ തോമസ് ഐസക്കാണ്. ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ മറച്ചുവയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനം ഇത്രവലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് പോകാൻ കാരണം പാളിയ ധനകാര്യ മാനേജ്മെന്റാണ്. ഐസക്കിന്റെ ധനകാര്യ മാനേജ്മെന്റിൻ കീഴിൽ സംസ്ഥാനം കുത്തുപാളയെടുത്ത അവസ്ഥയിലാണ് കോവിഡ് വന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡ് വന്നതോടെ രക്ഷപ്പെട്ട ഒരേയൊരാൾ തോമസ് ഐസക്കെന്ന് ചെന്നിത്തല
01:30 PM May 25, 2020 | Deepika.com