ന്യൂഡൽഹി: നിസാമുദീൻ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. തബ്ലീഗ് സമ്മേളനം തുടര്‍ച്ചയായി ചര്‍ച്ചയാകുന്നത് തന്നെ വേദനിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എംപി ജി.വി.എല്‍. നരസിംഹറാവുവിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോക്കൂ, അതെല്ലാം പഴയകാര്യങ്ങളാണ്. ആവശ്യത്തിന് സംവാദങ്ങളും നടന്നുകഴിഞ്ഞു. ഇത് തന്നെ വീണ്ടും വീണ്ടും ഉന്നയിക്കുന്നത് എന്നെ വേദനിപ്പിക്കുന്നുവെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.
കോവിഡ്19 വ്യാപനത്തിനിടെ നടന്ന തബ്ലീഗ് സമ്മേളനം വലിയ വിവാദമായിരുന്നു.
തബ്ലീഗ് സമ്മേളനം; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
03:17 AM May 25, 2020 | Deepika.com