ചാ​ർ​ട്ടേ​ഡ് വി​മാ​നം; ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്ന് ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്

01:46 AM May 25, 2020 | Deepika.com
ദു​ബാ​യി: ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള ത​ട്ടി​പ്പി​ല്‍ വീ​ഴ​രു​തെ​ന്ന് ദു​ബാ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്. ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ന് കേ​ന്ദ്രം ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. അ​നു​മ​തി​ക്കാ​യു​ള്ള ച​ര്‍​ച്ച ന​ട​ക്കു​ന്നു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ന്‍ അ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്നും ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു.

ചി​ല ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളും വ്യ​ക്തി​ക​ളും ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ന്‍റെ പേ​രി​ല്‍ യാ​ത്ര​ക്കാ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടാ​ന്‍ രം​ഗ​ത്തു​ണ്ടെ​ന്നു ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് വ്യ​ക്ത​മാ​ക്കി.