ചെന്നൈ: ഈ മാസം 31 വരെ ആഭ്യന്തര വിമാന സർവീസുകൾ വേണ്ടെന്ന നിലപാട് തിരുത്തി തമിഴ്നാട് സർക്കാർ. ചെന്നൈ, കോയന്പത്തൂർ, തിരുച്ചിറപ്പള്ളി, മധുര വിമാനത്താവളത്തിൽനിന്ന് തിങ്കളാഴ്ച സർവീസ് ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ചയായിരിക്കും ഉണ്ടാവുക. നേരത്തേ, രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനെ തമിഴ്നാടും മഹാരാഷ്ട്രയും എതിർത്തു.
എന്നാൽ ഞായറാഴ്ച നിലപാട് മാറ്റി മഹാരാഷ്ട്ര സർക്കാരും രംഗത്തെത്തി. മുംബൈയിലേയ്ക്ക് 25 വിമാനങ്ങൾ അനുവദിക്കുമെന്നു മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് അറിയിച്ചു.
ആഭ്യന്തര വിമാന യാത്ര: നിലപാട് തിരുത്തി തമിഴ്നാടും; തിങ്കളാഴ്ച മുതൽ സർവീസ്
11:23 PM May 24, 2020 | Deepika.com