ന്യൂഡൽഹി: രാജ്യത്ത് ഉഷ്ണതരംഗം ശക്തമാകുന്നു. വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹി, പഞ്ചാബ്, ഹരിയാന, ചത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ടും കിഴക്കൻ ഉത്തർപ്രദേശിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു.
അടുത്ത രണ്ടു ദിവസത്തേക്ക് 45 ഡിഗ്രി സെൽഷസിന് മുകളിൽ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു: അഞ്ചു സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
08:53 PM May 24, 2020 | Deepika.com