ശ്ര​മി​ക് ട്രെ​യി​നി​ല്‍ കു​ടി​യേ​റ്റ​ത്തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം

07:39 PM May 24, 2020 | Deepika.com
സൂ​റ​റ്റ്: ശ്ര​മി​ക് ട്രെ​യി​നി​ല്‍ കു​ടി​യേ​റ്റ​ത്തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ നി​ന്നും ബി​ഹാ​റി​ലെ ന​വാ​ഡ​യി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ​യാ​ണ് യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

കൂ​ടെ​യു​ള്ള​വ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ആ​ഗ്ര​യി​ൽ നി​ർ​ത്തി ട്രെ​യി​നു​ള്ളി​ൽ പ്ര​സ​വി​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കി. പി​ന്നീ​ട് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​മ്മ​യും കു​ട്ടി​യും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് റെ​യി​ല്‍​വേ ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മേ​യ് ഒ​ന്നു മു​ത​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ശ്ര​മി​ക് ട്രെ​യി​നു​ക​ളി​ൽ ഇ​തു​വ​രെ 24 കു​ട്ടി​ക​ളാ​ണ് പി​റ​ന്ന​തെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.