തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലെ റി​മാ​ൻ​ഡ് പ്ര​തി​ക്ക് കോ​വി​ഡ്

07:23 PM May 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​ബ്കാ​രി കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണു ജ​യി​ൽ ത​ട​വു​കാ​ര​നു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ​ക്ക് 40 വ​യ​സ് പ്രാ​യ​മു​ണ്ട്. ഇ​യാ​ളെ ഉ​ട​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.

പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു മു​ന്പ് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മൂ​ന്നു പ്ര​തി​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധി​ച്ച​ത്. മൂ​ന്നു പേ​രെ​യും പ്ര​ത്യേ​ക സെ​ല്ലി​ലാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​തെ​ന്ന് ഒൗ​ദ്യാ​ഗി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.