ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 130 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു.
2089 പേർക്കാണ് കർണാടകയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1391 ആയി. ഇതുവരെ 654 പേർ രോഗമുക്തി നേടിയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു
06:56 PM May 24, 2020 | Deepika.com