ലേ: ലഡാക്ക് അതിർത്തിയിൽ ചൈന കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന സാാഹചര്യത്തിൽ മേഖലയിൽ ഇന്ത്യ സൈനിക ശക്തി വർധിപ്പിച്ചു. ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യയുടെയും സൈനിക വിന്യാസം. അടുത്തിടെ പ്രദേശത്ത് ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം കൂടുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ലഡാക്കിൽ 130 തവണ ചൈന അതിര്‍ത്തി ലംഘിച്ചു. കഴിഞ്ഞ ദിവസം ലേയിൽ ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ എം.എം. നര്‍വണെ സന്ദർശനവും നടത്തിയിരുന്നു.
ലഡാക്ക് അതിർത്തിയിലെ ചൈനീസ് ഭീഷണി; സൈനിക ശക്തി വർധിപ്പിച്ച് ഇന്ത്യ
05:42 PM May 24, 2020 | Deepika.com