കോ​വി​ഡ് കാ​ല​ത്ത് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത് 93,404 മ​ല​യാ​ളി​ക​ൾ

05:25 PM May 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി കോ​വി​ഡ് കാ​ല​ത്ത് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത് 93,404 പേ​ർ. സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി 7847 പേ​രും തു​റ​മു​ഖം വ​ഴി 1621 പേ​രും ചെ​ക്ക്പോ​സ്റ്റ് വ​ഴി 79,908 പേ​രും റെ​യി​ൽ​വേ വ​ഴി 4028 പേ​രും സം​സ്ഥാ​ന​ത്ത് എ​ത്തി​യെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് 53 പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 18 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 29 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​താ​ണ്. അ​ഞ്ചു പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു. മേ​യ് 20-ന് ​ദു​ബാ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ ഇ​വ​ർ കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു.