പ്ര​സ​വി​ച്ച യു​വ​തി​ക്ക് കോ​വി​ഡ്; കൊ​ല്ല​ത്തെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി പൂ​ട്ടി

02:37 PM May 24, 2020 | Deepika.com
കൊ​ല്ലം: കൊ​ല്ല​ത്ത് സ്‌​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി പൂ​ട്ടി. ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നു​ള്ള വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യാ​ണ് അ​ട​ച്ച​ത്. ഇ​വി​ടെ പ്ര​സ​വി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

കൊ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടാ​യ ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. യു​വ​തി​യു​ടെ ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് മ​ല​പ്പു​റ​ത്ത് കാ​റ്റ​റിം​ഗ് ജോ​ലി ചെ​യ്യു​ക​യാ​ണ്.

ആ​ശു​പ​ത്രി അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തു​വ​രെ ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റും.