"ന​ല്ല ആ​രോ​ഗ്യ​വും ആ​യു​ർ​ദൈ​ർ​ഘ്യ​വും ഉ​ണ്ടാ​ക​ട്ടെ'; മു​ഖ്യ​മ​ന്ത്രി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

02:09 PM May 24, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. "കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. ന​ല്ല ആ​രോ​ഗ്യ​ത്താ​ലും ദീ​ർ​ഘാ​യു​സ് കൊ​ണ്ടും അ​ദ്ദേ​ഹം അ​നു​ഗ്ര​ഹി​ത​നാ​ക​ട്ടെ'- മോ​ദി ട്വീ​റ്റ് ചെ​യ്തു.

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി 76-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. 1944 മേ​യ് 24 നാ​യി​രു​ന്നു പി​ണ​റാ​യി ജ​നി​ച്ച​ത്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും മു​ഖ്യ​മ​ന്ത്രി ആ​ശം​സ​ക​ൾ നേ​ർ​ന്നി​രു​ന്നു. രാ​ഷ്ട്ര​പ​തി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ലെ കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് പി​റ​ന്നാ​ൾ ദി​നം. ജ​ന്മ​ദി​ന​ത്തി​ന് പ്ര​ത്യേ​ക​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സാ​ധാ​ര​ണ ദി​വ​സം പോ​ലെ അ​തു ക​ട​ന്നു പോ​കും. നാ​ടു ദു​രി​ത​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ൾ ആ​ഘോ​ഷ​വു​മി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.