ന്യൂഡല്‍ഹി: ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഡോ. ജിതേന്ദ്രനാഥ് പാണ്ഡെ(78) ആണ് മരിച്ചത്. എയിംസിലെ ശ്വാസകോശ വിഭാഗം തലവനായിരുന്നു ഇദ്ദേഹം. എയിംസിൽ ഈ വകുപ്പിന്റെ കീഴിലാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.
ജിതേന്ദ്രനാഥിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും ഇരുവരും വീട്ടില്‍ ചികിത്സയിലായിരുന്നുവെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. മരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അനുശോചനം അറിയിച്ചു.
എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു
12:00 PM May 24, 2020 | Deepika.com