രാ​ജ്യ​ത്ത് 6,767 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​ബാ​ധ

10:12 AM May 24, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത ആ​ശ​ങ്ക പ​ര​ത്തി രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 24 മ​ണി​ക്കൂ​റി​നി​ടെ 6,767 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​ർ 1,31,868 ആ​യി ഉ​യ​ർ​ന്ന​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​ബാ​ധ​യാ​ണി​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം 24 മ​ണി​ക്കൂ​റി​നി​ടെ 147 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 3,867 ആ​യി. നി​ല​വി​ൽ 73,560 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 54,440 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യ്ക്കു (47,190) പി​ന്നാ​ലെ ത​മി​ഴ്നാ​ട് (15512), ഗു​ജ​റാ​ത്ത് (13,664), ഡ​ൽ​ഹി (12,910) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര (1,577), ഗു​ജ​റാ​ത്ത് (829), മ​ധ്യ​പ്ര​ദേ​ശ് (281), ബം​ഗാ​ൾ (269), ഡ​ൽ​ഹി (231) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മ​ര​ണം.

രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​തി കൂ​ടു​ത​ൽ തീ​വ്ര​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ടു​ത്ത ര​ണ്ടു മാ​സം കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണം. ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​യി​രി​ക്ക​ണം. കി​ട​ക്ക​ക​ളു​ടെ​യും വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ​യും എ​ണ്ണം കൂ​ട്ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.