മാ​രു​തി സു​സു​ക്കി പ്ലാന്‍റി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്

09:35 AM May 24, 2020 | Deepika.com
ച​ണ്ഡീ​ഗ​ഡ്: മാ​രു​തി സു​സു​ക്കി​യു​ടെ ഹ​രി​യാ​ന​യി​ലെ മ​നേ​സ​ര്‍ പ്ലാ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രോ​ടും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ ക​മ്പ​നി നി​ര്‍​ദ്ദേ​ശി​ച്ചു.

ഇ​യാ​ള്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​യാ​ള്‍ മേ​യ് 15നാ​ണ് അ​വ​സാ​ന​മാ​യി ജോ​ലി​ക്കെ​ത്തി​യ​ത്.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ക​ഴി​ഞ്ഞ​യാ​ഴ്ച്ച​യാ​ണ് പു​നഃ​രാ​രം​ഭി​ച്ച​ത്.