വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 213 രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ 99,686 ആളുകൾക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 4,171 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 54,01,862 ആയി. മരണസംഖ്യ 3,43,596 ആയി ഉയർന്നു. ഇതുവരെ 2,2,44,831 പേർ രോഗത്തെ അതിജീവിച്ചപ്പോൾ 28,09,351 രോഗികൾ ചികിത്സ തുടരുകയാണ്. ഇവരിൽ 53,562 പേർ ഗുരുതരാവസ്ഥയിലാണ്.
രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നിൽ. 16,66,736 പേർക്ക് രോഗം ബാധിച്ചതിൽ 98,673 പേർ മരിച്ചു. 4,46,866 പേർ രോഗത്തെ അതിജീവിച്ചു. രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് രണ്ടാമത്. 3,47,398 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 22,013 രോഗികൾ മരിച്ചു.
റഷ്യയിൽ ഇതുവരെ 3,35,882 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,388. ഇതുവരെ 1,07,936 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സ്പെയിനിൽ രോഗം ബാധിച്ചവരുടെ എണ്ണം 282,370. ആകെ മരണം 28,678. ചികിത്സയെത്തുടർന്ന് 1,96,958 പേർ ആശുപത്രി വിട്ടു.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചത് ബ്രിട്ടനിലാണ്. 36,675 പേരാണ് ഇതുവരെ മരിച്ചത്. 2,57,154 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,959 രോഗബാധയും 282 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഇറ്റലിയിൽ ആകെ 2,29,327 രോഗ ബാധിതരിൽ 32,735 പേർ മരിച്ചു. ഫ്രാൻസിൽ രോഗബാധിതർ 1,82,469. മരണം 28,322. ജർമനിയിൽ രോഗം ബാധിച്ചവർ 1,79,986. മരണം 8,366. തുർക്കിയിൽ ആകെ രോഗബാധിതർ 1,55,686. മരണം 4,308. ഇറാനിൽ 1,33,521 പേർക്ക് രോഗം ബാധിച്ചതിൽ 7,359 പേർ മരിച്ചു. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,31,423 ആയി. 3,868 പേരാണ് ഇതുവരെ മരിച്ചത്. 54,385 പേർ രോഗത്തെ അതിജീവിച്ചു.
കോവിഡ് ബാധിതർ 54 ലക്ഷം കവിഞ്ഞു
08:42 AM May 24, 2020 | Deepika.com