പ്രശസ്ത ജപ്പാൻ റസലിംഗ് താരം ഹന കിമുറ അന്തരിച്ചു

01:44 AM May 24, 2020 | Deepika.com
ടോക്കിയോ: പ്രശസ്ത ജപ്പാൻ റസിലിംഗ് താരം ഹന കിമുറ (22) അന്തരിച്ചു. കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാർഡം റെസിലിംഗ് ആണ് അത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

കഴിഞ്ഞ വെള്ളിയാഴ്ച തന്‍റെ വളർത്തു പൂച്ചയോടൊപ്പമുള്ള ചിത്രം ഹന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്്തിരുന്നു, ഇതിന് അവർ നൽകിയിരുന്ന ക്യാപ്ഷൻ ഗുഡ്ബൈ എന്നായിരുന്നു. ഹന ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.