ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ണ​വ​പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത് യു​എ​സ്

01:03 AM May 24, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ണ​വ​പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നെ​ക്കുറി​ച്ച് ച​ർ​ച്ച ചെ​യ്ത് യു​എ​സ്. റ​ഷ്യ​യ്ക്കും ചൈ​ന​യ്ക്കും മു​ന്ന​റി​യി​പ്പാ​യി 1992നു​ശേ​ഷം അ​മേ​രി​ക്ക ആ​ദ്യ​ത്തെ ആ​ണ​വ​പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കൂ​ടം ച​ര്‍​ച്ച ചെ​യ്ത​താ​യാണ് റി​പ്പോ​ർ​ട്ട്. വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

മേ​യ് 15 ന് ​ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ആ​ണ​വ​പ​രീ​ക്ഷ​ണം ച​ർ​ച്ച​യാ​യ​തെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​ന​ട​പ​ടി​യു​മാ​യി അ​മേ​രി​ക്ക മു​ന്നോ​ട്ട് പോ​യാ​ല്‍ അ​തി​നെ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ആ​ണ​വാ​യു​ധ മത്സ​ര​ത്തി​ന്‍റെ ആ​രം​ഭം കു​റി​ക്കു​ന്ന വെ​ടി​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

റ​ഷ്യ​യും ചൈ​ന​യും സ്വ​ന്ത​മാ​യി കു​റ​ഞ്ഞ തോ​തി​ല്‍ ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്ന് ചി​ല യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​കാ​ശ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണി​ത്. അ​തേ​സ​മ​യം മോ​സ്കോ​യും ബെ​യ്ജിം​ഗും യു​എ​സി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​രു​ന്നു.