കൽപ്പറ്റ: അയൽവാസിയുമായുള്ള തർക്കത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വയനാട് വരാന്പറ്റയിലാണ് സംഭവം. വരാന്പറ്റ സ്വദേശി പുളിക്കൽ ഷിഹാബ് (38) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും സുഹൃത്തുമായ അത്തിലൻ അഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അയൽവാസിയുമായുള്ള തർക്കത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
10:29 PM May 23, 2020 | Deepika.com