രാ​ജ്യ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സ് ഓ​ഗ​സ്റ്റി​ന് മു​മ്പ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ശ്ര​മം

03:09 PM May 23, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സ് ഓ​ഗ​സ്റ്റി​ന് മു​മ്പ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ശ്ര​മം. വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി ഫേ​സ്ബു​ക്ക് ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര യാ​ത്ര വി​മാ​ന​ങ്ങ​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​ത്തി​ന്‍റെ​യും സ​ർ​വീ​സും പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണി​നു ശേ​ഷം നി​ർ​ത്തി​വ​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ല്ലാ റൂ​ട്ടി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. 35 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് പ​റ​ന്നു​യ​രു​ന്ന വി​മാ​ന​ങ്ങ​ൾ 39 വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​മെ​ന്നാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യാ​ത്ര​യ്ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വി​മാ​ന ക​മ്പ​നി​ക​ൾ അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​ടു​ത്ത മൂ​ന്നു മാ​സ​ത്തേ​ക്ക് കേ​ന്ദ്രം ടി​ക്ക​റ്റ് നി​ര​ക്ക് നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു.