യു​പി​യി​ലേ​ക്ക് പോ​കേ​ണ്ട ട്രെ​യി​ൻ എ​ത്തി​യ​ത് ഒ​ഡീ​ഷ​യി​ൽ; വി​ശ​ദീ​ക​ര​ണ​വു​മാ​യി റെ​യി​ൽ​വേ

12:49 PM May 23, 2020 | Deepika.com
ഭൂ​വ​നേ​ശ്വ​ർ: ലോ​ക്ക്ഡൗ​ൺ മൂ​ലം മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​ടു​ങ്ങി​യ​വ​രു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച ശ്ര​മി​ക് ട്രെ​യി​ൻ എ​ത്തി​യ​ത് ഒ​ഡീ​ഷ​യി​ൽ. ഗോ​ര​ഖ്പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ട ട്രെ​യി​നാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്കേ​ലി സ്റ്റേ​ഷ​നി​ൽ ചെ​ന്നെ​ത്തി​യ​ത്. ഇ​തോ​ടെ ട്രെ​യി​നി​നു വ​ഴി​തെ​റ്റി​യെ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു.

മേ​യ് 21ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​സ​യ് റോ​ഡ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ട്രെ​യി​ൻ റൂ​ർ​ക്കേ​ലി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തോ​ടെ ലോ​ക്കോ പൈ​ല​റ്റി​ന് വ​ഴി​തെ​റ്റി​യെ​ന്ന സം​ശ​യം യാ​ത്ര​ക്കാ​ർ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി റെ​യി​ൽ​വേ രം​ഗ​ത്തെ​ത്തി​യ​ത്.

ട്രെ​യി​നി​നു വ​ഴി​തെ​റ്റി​യ​ത​ല്ല, വ​ഴി​തി​രി​ച്ചു​വി​ട്ട​താ​ണ്. തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ ചി​ല ശ്രാ​മി​ക് ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു വി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ബി​ഹാ​റി​ലേ​ക്കു​ള്ള ട്രെ​യി​നും റൂ​ർ​ക്കേ​ലി വ​ഴി​യാ​ണ് പോ​യ​തെ​ന്നും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ചൂ​ണ്ടി​ക്കാ​ട്ടി.