ബ്രസിലിയ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീല്‍. റഷ്യയെ മറികടന്നാണ് ബ്രസില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 3,30,890 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 21,048 പേര്‍ക്ക് ജീവന് നഷ്ടമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,001 പേരാണ് ബ്രസീലില്‍ മരിച്ചത്. നാലു ദിവസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ മരണ സംഖ്യ ആയിരംകടക്കുന്നത്. എന്നാല്‍ ഈ കണക്ക് തെറ്റാണെന്നും രോഗികളുടെയും എണ്ണം 15 മടങ്ങ് കൂടുതലാകാമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 16,45,094 ആയി. 97,647 പേര് കോവിഡ് ബാധിച്ചു മരിച്ചു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ബ്രസീല്‍ രണ്ടാം സ്ഥാനത്ത്
12:16 PM May 23, 2020 | Deepika.com