തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ അടുത്ത അധ്യായന വര്‍ഷത്തെ ക്ലാസുകള്‍ ജൂണില്‍ ഓണ്‍ലൈനായി ആരംഭിക്കും. എംജി, കേരള, കെടിയു, ന്യൂവാല്‍സ്, സംസ്കൃതം, കുസാറ്റ്, മലയാളം, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഹാജര്‍, അധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകള്‍ എന്നിവ സൂക്ഷിക്കേണ്ടത് പ്രിന്‍സിപ്പല്‍മാര്‍ ആണ്. ഇത് പരിശോധിക്കേണ്ടത് സര്‍വകലാശാലകളാണ്.
ചോദ്യക്കടലാസ് ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നും വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍ കോളജിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണമെന്നും സര്‍വകലാശാലകള്‍ കമ്യൂണിറ്റി റേഡിയോ ചാനലുകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.
ബിരുദ, ബിരുദാനന്തരം കോഴ്സില്‍ സീറ്റുകളുടെ എണ്ണം കൂട്ടുവാനും ഗവേഷണ വിദ്യാര്‍ഥികളുടെ ഓപ്പണ്‍ ഡിഫന്‍സ് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നടത്താനുള്ള നടപടി സ്വീകരിക്കുവാനും യോഗത്തില്‍ തീരുമാനമായി.
സര്‍വകലാശാലകളിലെ ക്ലാസുകള്‍ ജൂണില്‍ ഓണ്‍ലൈനായി ആരംഭിക്കും
11:40 AM May 23, 2020 | Deepika.com